സിനിമാലോകത്ത് എന്നും നടന്മാരാണ് ഹീറോ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഈ സ്ഥിര സങ്കല്‍പ്പം പൊളിച്ചെഴുതാനാണ് തന്റെ ശ്രമമെന്ന് തെന്നിന്ത്യന്‍ സിനിമാതാരം തപ്സി പന്നു. നടന്മാര് മാത്രമല്ല ഹീറോ ലിംഗഭേദത്തിന്റെ അതിര്‍വരമ്പ് ഏത് വിധേനയും ഇല്ലാതാക്കണമെന്നും തപ്സി വ്യക്തമാക്കി.
നടന്മാരെ മാത്രം ഹീറോകളെന്ന് വിശേഷിപ്പിക്കുന്നതാണ് സിനിമാലോകത്തെ സ്ഥിര സങ്കല്പം. എന്നാല്‍ നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്നാണ് തന്റെ പക്ഷമെന്നും അത് തെളിയിക്കുന്നതിനാണ് ഇനി താന്‍ ശ്രമിക്കുകയെന്നും തപ്സി പറഞ്ഞു.
എല്ലാതരത്തിലുമുള്ള നല്ല സിനിമകള്‍ക്കും പ്രേക്ഷകരുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമകളും അംഗീകരിക്കപ്പെടുന്നുണ്ട്. അതിനാല്‍ ലിംഗഭേദത്തിന്റെ അതിര്‍വരമ്പ് ഏത് വിധേനയും ഇല്ലാതാക്കുമെന്നും മാറ്റങ്ങള്‍ ഒറ്റ രാത്രികൊണ്ട് സംഭവിക്കുകയില്ലെന്നും മാറ്റമുണ്ടാകാന്‍ നടിമാരുടെ ഭാഗത്തുനിന്നും നിരന്തരമുള്ള ശ്രമം ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.