തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തിലും പരീക്ഷാ ക്രമക്കേടിലും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ പ്രതിഷേധം ശക്തം.
കേരള സര്‍വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്യുവിന്റെ പ്രതിഷേധം.
പ്രതിഷേധത്തിന്റെ ഭാഗമായി നാടകീയ രംഗങ്ങളാണ് സര്‍വ്വകലാശാല ആസ്ഥാനത്ത് അരങ്ങേറിയത്. വൈസ് ചാന്‍സിലറെ ഉപരോധിക്കാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകര്‍ പിന്നീട് സര്‍വ്വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.