തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,215 രൂപയും, പവന് 80 രൂപ കുറഞ്ഞ് 25,720 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.
ജൂലൈ 13 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,225 രൂപയും പവന് 25,800 രൂപയുമായിരുന്നു നിരക്ക്.
ആഗോളവിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,413.35 ഡോളറാണ് ഇന്നത്തെ നിരക്ക്. 3.64 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണ്ണ വില കൂടാനാണ് സാധ്യത.