നെയ്യാറ്റിന്‍കര: പുലിയുടെ ശല്യം ഉണ്ടെന്ന സംശയം കാരണം നെയ്യാറ്റിന്‍കരയില്‍ വനം വകുപ്പ് കെണി സ്ഥാപിച്ചു. കൊടങ്ങാവിള പറമ്പുവിളയിലാണ് വനംവകുപ്പ് കെണി സ്ഥാപിച്ചിരിക്കുന്നത്. നാല് ആടുകളെ അജ്ഞാത ജീവി കൊന്നതോടെ ആണ് നാട്ടുകാര്‍ പരിഭ്രാന്തിയിലായത്. കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയിലാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.
അതേസമയം പ്രദേശത്ത് പുലിയോട് സാദൃശ്യമുളള ജീവിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ വനംവകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു.
വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന നടത്തിയെങ്കിലും വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതല്ലാതെ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ വനംവകുപ്പിന് ലഭിച്ചിട്ടില്ല.