ആലപ്പുഴ: അടുത്ത രണ്ട് മാസങ്ങളില്‍ തുടര്‍ച്ചയായി മഴ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവ് വൈകിയതും ശക്തി കുറഞ്ഞതും’എല്‍ നിനോ’ പ്രതിഭാസം കാരണമാണ്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇത് ദുര്‍ബലപ്പെടുന്നതോടെ മഴ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍ വരെ എല്‍ നിനോ’ ദുര്‍ബലമായിരുന്നു. എന്നാല്‍ അതിന് ശേഷം ശക്തിപ്പെട്ടതോടെ ജൂണ്‍ മാസത്തില്‍ മഴ തീരെ കുറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജൂലായിലും മഴ കുറവായിരിക്കും. എന്നാല്‍ എല്‍നീനോ ദുര്‍ബലമാകുന്നതോടെ അടുത്തമാസങ്ങളില്‍ മഴ കനക്കും.
ഭാവിയില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ തീരത്ത് ചുഴലിക്കാറ്റിന്റെ എണ്ണം കൂടുമെന്ന് ജപ്പാന്-അമേരിക്കന്‍ ശാസ്ത്രസംഘത്തിന്റെ പഠനങ്ങളുണ്ടെന്ന് കോട്ടയം കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷകന് ഡോ. പ്രതീഷ് മാമ്മന്‍ പറഞ്ഞു.