തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പിന്റെ പേരില്‍ നടത്തുന്ന അഭിപ്രായ സര്‍വേകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ചിലര്‍ പ്രമുഖ മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍വേകള്‍ ഇതിന്റെ ഭാഗമാണ്. താഴെ വീണു കിടക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് സര്‍വേകളെന്നും തട്ടിക്കൂട്ട് സര്‍വേകള്‍ കൊണ്ടൊന്നും താഴെയുള്ളവര്‍ മുകളിലേക്ക് ഉയരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2004നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇടതുമുന്നണിക്ക് ഇത്തവണ ലഭിക്കും, തിരുവനന്തപുരത്ത് സി ദിവാകരന് സ്ഥാനാര്‍ത്ഥിയായി വന്നതോടെ വലിയ ഉണര്‍വുണ്ടായെന്നും അദ്ദേഹം നാട്ടിലെ പ്രിയപ്പെട്ട നായകനാണെന്നും പിണറായി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സി ദിവാകരന് വിജയിക്കുമെന്നതാണ് പൊതുവേയുള്ള സംസാരം. ഇത് ചിലരുടെ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. അങ്ങനെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പലവഴികളും പ്രയോഗിക്കുമെന്നുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.