കൊച്ചി: ആദിവാസി കുറിച്യ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമാന വിജയം സ്വന്തമാക്കിയ ശ്രീധന്യ സുരേഷിനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശ്രീധന്യയെ അഭിനന്ദിച്ചു.
ഡിസ്റ്റിംഗ്ഷനോടെ യുപിഎസ്സി പരീക്ഷ പാസായ കുറിച്യ വിഭാഗത്തില്‍പ്പെട്ട ആദ്യത്തെ വനിതയായ ശ്രീധന്യക്ക് ആശംസകള്‍ നേരുന്നുവെന്ന് കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ആദിവാസി വിഭാഗങ്ങള്‍ക്കായി മികച്ച പ്രവര്‍ത്തനം നടത്തിയ കേരള സര്‍ക്കാരിനെ സ്തുതിക്കുന്നതായും കമല്‍ ഹാസന് തന്റെ ട്വിറ്ററില്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ ആ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കുറിച്യ വിഭാഗത്തില്‍ നിന്നും ഒരാള്‍ ആദ്യമായാണ് യുപിഎസ്സി പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി വിജയിക്കുന്നത്.
Bravo Ms.Sreedhanya Suresh for being the first woman from the Kurichya Tribe of Wayanad to clear UPSC exams with distinction. Kudos to Kerala Government for facilitating such progress of Tribal Communities.
— Kamal Haasan (@ikamalhaasan) April 6, 2019