മലപ്പുറം: വീഡിയോ ചാറ്റിങ്ങിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില് സനൂപാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് സനൂപ് കൂടുതലും ലക്ഷ്യം വെക്കുന്നത്. പെണ്‍കുട്ടികളുമായി മൊബൈല്‍ ഫോണിലൂടെ ചങ്ങാത്തം സ്ഥാപിക്കുന്ന സനൂപ് വീഡിയോ ചാറ്റിങ്ങിലൂടെ കുട്ടികളുടെ നഗ്നശരീരം കാണിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ദൃശ്യങ്ങളുടെ സ്ക്രീന്‍ ഷോട്ട് പകര്‍ത്തി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തും. ഇതാണ് ഇയാളുടെ പതിവ് രീതി.
സനൂപിന്റെ ശല്യം സഹിക്കാനാവാതെ ഒരു പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കരുവാരക്കുണ്ടില്‍ വെച്ച് സനൂപ് പിടിയിലാവുകയായിരുന്നു. നിരവധി പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്നു പോലീസിന് ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.