മാരുതിയുടെ പുതിയ സിയാസില്‍ എന്‍ജിനൊപ്പം ഗിയര്‍ബോക്സും മാറുന്നതായി റിപ്പോര്‍ട്ട്. ആറ് സ്പീഡ് മാനുവന്‍ ഗിയര്‍ബോക്സാണ് സിയാസില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് പുറത്തായ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യമായാണ് മാരുതി ആറ് സ്പീഡ് ഗിയര്‍ബോക്സ് ഒരുക്കുന്നത്.
മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ ഫിയറ്റ് ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനും അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമാണ് നല്‍കിയിരുന്നത്. എന്നാല്‍ 1.5 ലിറ്റര്‍ എന്ജിന് ഘടിപ്പിച്ച ശേഷം നടത്തിയ പരീക്ഷണ ഓട്ടത്തില്‍ ആറ് സ്പീഡ് ഗിയര്‍ബോക്സാണ് സിയാസില്‍ നല്‍കിയിരിക്കുന്നതെന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നു.
സിയാസില്‍ നല്‍കിയിട്ടുള്ള പുതിയ 1.5 ലിറ്റര്‍ എന്ജിന് 95.17 പിഎസ് പവറും 225 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-6 നിലവാരത്തിലാണ് ഈ എന്ജിന് വികസിപ്പിച്ചിട്ടുള്ളത്. എന്നാല്‍, 1.3 ലിറ്റര്‍ എന്‍ജിനില്‍ നല്‍കിയിരുന്ന മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 1.5 ലിറ്റര്‍ എന്ജിനിലില്ല. ഹൈബ്രിഡ് എന്ജിന് 28.09 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കിയിരുന്ന സ്ഥാനത്ത് ഈ വാഹനം 26.82 കിലോമീറ്റര്‍ മൈലേജാണ് ഒരുക്കുന്നത്.