സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നാളെ ചേരും. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനാണ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.
നാളെ പത്ത് മണിക്ക് ഡിസിസി ഓഫീസിലെത്താനാണ് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരയോഗം വിളിച്ചതെന്നാണ് സൂചന.