തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്ക്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള പ്രചാരണ പരിപാടികള്‍ ഒന്നിലും സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ പ്രചാരണങ്ങള്‍ക്ക് ഇറങ്ങരുതെന്നും പാര്ട്ടിയോഗങ്ങളില് പങ്കെടുക്കരുതെന്നും അറിയിച്ചു.
ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷന് മുന്നറിയിപ്പ് നല്കി. കൂടാതെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ ചായ്വ് ഉള്ള കുറിപ്പുകള്‍ സ്വന്തമായി എഴുതിയിടാനോ മറ്റുള്ളവരുടേത് പങ്കുവയ്ക്കുവാനോ പാടില്ലെന്നും ഇതിനെതിരെ പരാതിയുണ്ടായാല്‍ സസ്പെന്‍ഡ് ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.