കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്യവെ ദേഹാസ്വസ്ഥ്യവും നെഞ്ചുവേദനയും കാരണം അവശനിലയിലായ യാത്രക്കാരി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രക്കാരിയാണ് മരണപ്പെട്ടത്.
തിരൂര്‍ സ്റ്റേഷനിന് നിന്നും ട്രെയിന്‍ പുറപ്പെട്ട ഉടനെ ദേഹാസ്വസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ട യാത്രക്കാരി തന്റെ ബന്ധുവിനെ കാര്യം അറിയിച്ചു. ഇയാള്‍ സഹായം തേടി റെയില്‍വേ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഇവരില്‍ നിന്നും സഹായം ഒന്നും ലഭിച്ചില്ല.
യാത്രക്കാരി അവശയായതോടെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇവര്‍ക്ക് കിടക്കാനുള്ള സൗകര്യമൊരുക്കി. തുടര്‍ന്ന് സഹയാത്രക്കാരിയായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പ്രഥമശുശ്രൂഷവും കൃത്രിമ ശ്വാസോച്ഛാസവും നല്കിക്കൊണ്ടിരുന്നു.
ട്രെയിന്‍ ഫറോക് സ്റ്റേഷനിലെത്തിയതോടെ യാത്രക്കാര്‍ ചെറുവണ്ണൂര്‍ തോയാസ് ആശുപത്രിയിലേക്ക് വിളിച്ച് അടിയന്തരമായി ആംബുലന്‍സ് എത്തിക്കുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന യാത്രക്കാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കുവാനായില്ല.