കണിച്ചുകുളങ്ങര: തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ പഴയ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്. തുഷാര്‍വെള്ളാപ്പള്ളി മത്സരിക്കുന്നതിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന വെള്ളാപ്പള്ളി ആ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്. തുഷാര്‍ പരിചയസമ്പന്നനായ സംഘാടകനാണെന്നും മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ തുഷാര്‍ എസ്എന്‍ഡിപി സ്ഥാനം രാജി വയ്ക്കണമെന്ന നിലപാടും വെള്ളാപ്പള്ളി തിരുത്തി. തുഷാര്‍ എസ്എന്‍ഡിപി യോഗത്തിലെ ഭാരവാഹിത്വം രാജിവയ്ക്കണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. തുഷാറുമായി സഹകരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.
തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നും മത്സരിക്കുന്നെങ്കില്‍ എസ്എന്‍ഡിപി പദവി രാജിവെക്കണമെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പലരും എസ്എന്‍ഡിപി ഭാരവാഹി ആയിരിക്കേ മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തത് എസ്എന്‍ഡിപിക്ക് നാണക്കെടുണ്ടാക്കിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥാനം രാജി വയ്ക്കണമെന്ന് പറഞ്ഞത് എന്നായിരുന്നു വെള്ളാപ്പള്ളി നടേശന് നേരത്തെ പറഞ്ഞത്.