ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആൻസി അലിബാവയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. എംബാമിംഗ്, വീസ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കും.
ന്യൂസിലാന്‍ഡിലെ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു ആൻസി. കഴിഞ്ഞ ദിവസം ന്യൂസിലാന്റിലെ രണ്ട് പള്ളികളിലുണ്ടായ വെടിവെയ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ആൻസി അലിബാവയുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മെഹബൂബാ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദീര്‍, ആൻസി അലിബാവ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.