തിരുവനന്തപുരം:ബിഡിജെഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം അനുവദിച്ചു.കുടം ചിഹ്നത്തിലാകും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളാണ് എന്‍ഡിഎ മുന്നണി ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്.വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
14 സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ പിസി തോമസും മത്സരിക്കാനാണ് ധാരണയായിട്ടുള്ളത്.അതെസമയം സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.