സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടന് മോഹന്‍ലാലിന്റെ ‘പിണറായി’ ചിത്രം. നടനവിസ്മയം മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. വാര്‍ത്തയ്ക്കൊപ്പം പിണറായി വിജയന്റെ മുഖത്തോട് സാദൃശ്യമുള്ള ലാലിന്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്.
സംവിധായകന് ശ്രീകുമാര്‍ മേനോനാകും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പരക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതേവരെ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ആണെങ്കില്‍പ്പോലും മോഹന്‍ലാലിന്റെ പിണറായി ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.