കാട്ടില്‍ അച്ഛനും മകനും തമ്മില്‍ നല്ല പൊരിഞ്ഞ തല്ല്. അച്ഛന് വിജയ് സേതുപതിയും മകന് സൂര്യയും തമ്മിലായിരുന്നു അടി. വീഡിയോ കണ്ടവരൊക്കെ ഒരു നിമിഷം ഞെട്ടിപ്പോയി. ഇത് സിനിമയോ യാഥാര്‍ഥ്യമോ എന്നറിയാതെ എല്ലാവരും അന്തംവിട്ടു.
അടിയില്‍ മകന്റെ കൈ പൂട്ടി കുടുക്കിയശേഷം അവന്റെ മുടിപിടിച്ച് വലിച്ച് കീഴ്പ്പെടുത്തുകയായിരുന്നു വിജയ് സേതുപതി. തല്ലിനൊടുവില്‍ മകന് സ്നേഹത്തോടെ ഒരു ഉമ്മ കൊടുത്തപ്പോഴാണ് ആരാധകര്‍ക്ക് കാര്യം മനസിലായത്. സിനിമയെ വെല്ലുന്ന അഭിനയമായിരുന്നു രണ്ടുപേരും.
Father and son fun on #Sindhubaadh sets
An #SuArunkumar Film | A @thisisysr Musical |
Produced by @VANSANMOVIES & @KProductionsInd @VijaySethuOffl @yoursanjali @linga_offcl @vivekrprasanna @irfanmalik83 @Kavitha_Stylist @onlynikil @Muzik247in @CtcMediaboy pic.twitter.com/VBov2MOmIP— Nikkil (@onlynikil) March 17, 2019
ഇത് വിജയ് സേതുപതിയും മകന് സൂര്യയും അഭിനയിക്കുന്ന സിന്ധുബന്ധിന്റെ ടീസറായിരുന്നു. അഞ്ജലി നായികയായ ചിത്രത്തിന്റെ ഈ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിജയ് സേതുപതിയുടെ കുട്ടിക്കാലം അഭിനയിച്ചുകൊണ്ട് സാനും റൗഡിയിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം. സിന്ധുബന്ധനില് കൂടുതല്‍ ശക്തമായ വേഷമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.