ന്യൂയോര്‍ക്ക്: മുന്‍ പോണ് ചലച്ചിത്ര താരം മിയ ഖലീഫ വിവാഹിതയാകുന്നു. മിയ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. സ്വീഡനില്‍ ഷെഫായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് വരന്.
കാമുകന് റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമായുള്ള മിയയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയെ പിടിച്ചു കുലുക്കിയിട്ടുണ്ട്. വിവാഹത്തോടെ മിയ കരിയര്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇപ്പോള്‍ പോണ് രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ട മിയ ഇപ്പോള്‍ ഒരു ഇംഗ്ലീഷ് ചാനലില്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ്.
പത്താമത്തെ വയസ്സിലാണ് ലബനീസ്അമേരിക്കന് വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. പോണ് രംഗത്തെ വിലയേറിയ താരമായിരുന്ന മിയ വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു.
പോണ് ഹബ് എന്ന അഡള്‍ട് വെബ്സൈറ്റിലെ ഏറ്റവും ഡിമാന്‍ഡ് ഉള്ള താരമായിരുന്നു മിയ. ചുരുങ്ങിയ സമയം കൊണ്ട് അഡല്‍റ്റ് വെബ്സൈറ്റ് ആയ പോണ്‍ഹബിലെ വിലയേറിയ താരമായി മാറിയ താരമാണ് മിയ ഖലീഫ.
2015ല്‍ ഐഎസ് ഭീകരര്‍ മിയയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ഈ ഭീഷണികള്‍ കാര്യമായി എടുത്തില്ല, പക്ഷേ പിന്നെയും ഭീഷണി തുടര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ടാണ് മിയ കരിയര്‍ അവസാനിപ്പിച്ചത്.