മലയാളത്തിലെ വിവാദ താരം പ്രിയ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ അവസാനിക്കുന്നത് ചില സംശയങ്ങള്‍ ബാക്കിവെച്ചാണ്. ചിത്രത്തില്‍ ശ്രീദേവിയുടെ പ്രണയ നായകന് ആരാണെന്ന സംശയമാണ് പുതിയ ടീസര്‍ ഉണ്ടാക്കുന്നത്.
അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തോട് സാമ്യം തോന്നുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ‘ശ്രീദേവി ബംഗ്ലാവിന്റെ ആദ്യ ടീസര്‍ ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വലിയ മുതല്‍ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും ലണ്ടനിലാണ്. ശ്രീദേവിയെന്ന കഥാപാത്രമായി പ്രിയ വാര്യര്‍ അഭിനയിക്കുന്നു. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റ്ിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.