ഹ്യുണ്ടായിയുടെ പുതുലമുറ ഗ്രാന്റ് ഐ10 ഈ വര്‍ഷം അവസാനം നിരത്തിലേക്ക്. ഡീസല്‍ എന്‍ജിനില്‍ നിന്നും മാറി ഗ്രാന്റ് ഐ10 ഇനി പെട്രോള്‍ എന്‍ജിനില്‍ മാത്രമേ എത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമൊഴിച്ചാല്‍ നിരവധി സൗകര്യങ്ങളോടെയായിരിക്കും വാഹനം നിരത്തിലെത്തുക.
വാഹനത്തിന്റെ വലിപ്പവും സുരക്ഷയും കൂടുമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്കുന്നു. ഡിസൈനില്‍ വലിയ മാറ്റങ്ങളുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഇന്റീരിയര്‍ ഡിസൈനില്‍ നേരിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്ന് പരീക്ഷണയോട്ടത്തിലും മറ്റുമായി പുറത്തുവന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍തലമുറ പോലെ രണ്ടാം വരവിലും ഗ്രാന്റ് ഐ10 ശക്തമായ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. മുന്നില്‍ രണ്ട് എയര്‍ബാഗുകളും ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എന്നിവ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയായിരിക്കും വാഹനം നിരത്തിലെത്തുക.
ക്യാമറയോടെയുള്ള പാര്‍ക്കിങ് സെന്‍സര്‍, പിന്നിലെ ഡിഫോഗര്‍, ആഘാതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക്, സെന്‍ട്രല്‍ ലോക്കിങ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിഎസ്-6 നിലവാരത്തിലുള്ള 1.2 പെട്രോള്‍ എന്‍ജിനിലായിരിക്കും പുതിയ ഗ്രാന്റ് ഐ10 എത്തുന്നത്. ഈ എന്ജിന് 82 ബിഎച്ച്പി. കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. സുരക്ഷ വര്‍ധിപ്പിച്ചെങ്കിലും ഹ്യുണ്ടായി വകഭേദങ്ങളുടെ വില ഇതുവരെ പുതുക്കിയിട്ടില്ല.