ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം തുടങ്ങി. കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉപവാസ സമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ഉദ്ഘാടനം ചെയ്തു.
ഇടുക്കിയില്‍ എട്ട് കര്‍ഷകര്‍ കടബാധ്യതകളുടെ പേരില്‍ ജീവനൊടുക്കിയിട്ടും സര്‍ക്കാരിന് അനക്കമില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വയനാട്ടിലും സമാന സാഹചര്യമാണ് നിലനിന്നിരുന്നത്. കര്‍ഷകരെ പരിഗണിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വൈകുന്നേരം നാല് വരെയാണ് ഉപവാസം.