ഇസ്ലാമാബാദ്:പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ പ്രതിരോധിക്കാന്‍ പാകിസ്താന്റെ മുകളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നു. ഇതിന്റെ ഭാഗമായി ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടുന്ന തീവ്രവാദ ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും സ്വത്ത് വഹകള്‍ കണ്ടുകെട്ടാനുള്ള നടപടി പാകിസ്താന് വേഗത്തിലാക്കി.
ജയ്ഷെ മുഹമ്മദ്, ഹഫീസ് സയീദ്, ലെഷ്കറെ തൊയ്ബ സ്ഥാപകന്‍ തുടങ്ങി യുഎന്‍ പട്ടികയിലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ സ്വത്ത് വഹകള്‍ കണ്ടുകെട്ടാനുള്ള നടപടിയാണ് പാകിസ്താന് വേഗത്തിലാക്കിയത്.
ജമ്മുകാശ്മീരില്‍ 40 ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തിന് പിന്നാലെ തീവ്രവാദത്തെ തടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനു മേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ബ്രിട്ടന്, ഇറാന് തുടങ്ങിയ രാജ്യങ്ങളും തീവ്രവാദം തടുക്കാന്‍ പാകിസ്താന് ശക്തമായ നടപടി സ്വീകരിക്കണെന്ന് താക്കീത് ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലവിലെ നിയമങ്ങള്‍ പുതുക്കി തീവ്രവാദ ഗ്രൂപ്പുകളുടെ സ്വത്ത് വഹകള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പാകിസ്താന് വേഗത്തിലാക്കിയിരിക്കുന്നത്.