കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 24,400 രൂപയായി വില. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3050 രൂപയായി. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്.
കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നു.
കഴിഞ്ഞ മാസം ഒരു ഘട്ടത്തില്‍ സ്വര്‍ണവില പവന് 25000 രൂപ കടന്ന് റെക്കോഡിട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും കാര്യമായ വ്യത്യാസമില്ലാതെ സ്വര്‍ണ വ്യാപാരം നടക്കുന്നത് കല്യാണം പോലുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്ന സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു.