ഹൈദരാബാദ്: വാര്‍ഷിക പരീക്ഷയെഴുതുന്നതിനിടെ ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥി മരിച്ചു. ഗോപി രാജു എന്ന പതിനാറ് വയസ്സുകാരനാണ് മരിച്ചത്. സെക്കന്ത്രാബാദ് യെല്ലറെഡ്ഡിഗുഡ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഗോപി.
പരീക്ഷാ സെന്ററായ സെക്കന്ദ്രാബാദിലെ ശ്രീ ചൈതന്യാ കോളേജില്‍ വെച്ച് പരീക്ഷയെഴുതുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഗോപി അധ്യാപകരോട് കാര്യം പറഞ്ഞു. അധികൃതര്‍ എത്തി ഗോപിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.