ആന്റോ ഇലഞ്ഞി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ വെള്ളിത്തിരയിലേക്ക്. കന്യാസ്ത്രീയെ പീഢിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കേസിനെ ആസ്പദമാക്കിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിനിമ.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും നീതി ആവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്ക്വയറില്‍ കന്യാസ്ത്രികള്‍ നടത്തിയ സമരത്തെ അനുകൂലിച്ച് പങ്കാളികളായവരാണ്. ആന്റോ ഇലഞ്ഞി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകനായ രാംദാസ് രാമസ്വാമി ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
ഒരേസമയം മൂന്ന് ഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത്. കടവേളില് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും. ഒരു ബിഗ് ബജറ്റ് സിനിമയായ ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ ന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍ വിജയിയാണ്.