നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി മൂന്നാം ഡിവിഷന് ക്ലബ്ബുകളായ ചുനിയോയും പ്രോ പിചെന്സയും തമ്മില്‍ നടന്ന മത്സരം. മത്സരത്തില്‍ പ്രോ പിചെന്‍സ എതിരില്ലാത്ത 20 ഗോളുകള്‍ക്ക് തോറ്റു.
കഴിഞ്ഞ 4 മാസങ്ങളായി സാമ്പത്തിക ബാധ്യത കാരണം പ്രോ പിചെന്‍സ ക്ലബ്ബിന് താരങ്ങള്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ചുനിയോക്കെതിരായ മത്സരത്തില്‍ പങ്കെടുത്താന്‍ ടീം അംഗങ്ങളും കോച്ചിങ് സ്റ്റാഫും വിസമ്മതിച്ചു.
പ്രോ പിചെന്‍സയുടെ മുന്‍പുള്ള മൂന്ന് മത്സരങ്ങള്‍ താരങ്ങള്‍ കളത്തിലിറങ്ങാത്തതു കാരണം റദ്ദാക്കിയിരുന്നു. ഈ മത്സരം കൂടി റദ്ദാക്കിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മനസിലാക്കിയ മാനേജ്മെന്റ് എങ്ങനെയും ടീമിനെ കളത്തിലിറക്കാന്‍ തയ്യാറായി.
ക്ലബ്ബിന്റെ മസാജ് തെറാപ്പിസ്റ്റിനെയടക്കം റിസര്‍വ് താരങ്ങളെയും യുവനിരയേയും ചേര്‍ത്താണ് ഏഴു പേരെ ഒപ്പിച്ചത്. ഫിഫയുടെ നിയമമനുസരിച്ച് ഒരു മത്സരം നടത്തണമെങ്കില്‍ ഒരു ടീമില്‍ ശരാശരി ഏഴുപേരെങ്കിലും വേണം. ടീമിലെ കോച്ചിന്റെ സ്ഥാനത്ത് 19കാരനായ നിക്കോള സിറിഗിലിയാനോയും. ടീമില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ മറന്നതിനാല്‍ ഇയാളെ കളിപ്പിക്കാനും സാധിച്ചില്ല.
ഗോളടിച്ച് മടുത്ത ചുനിയോ താരങ്ങള്‍ രണ്ടാം പകുതിയില്‍ അല്‍പ്പം മര്യാദ കാണിച്ചു. പെസഷന്‍ ഗെയിം മാത്രം കളിച്ച അവര്‍ നാലു ഗോളുകള്‍ മാത്രം നേടി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചു.