കണ്ണൂര്‍: കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് എംപി എംകെ രാഘവനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കേസ്.
സഹകരണ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന് ആണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. 2009 മുതല്‍ കോഴിക്കോട് എംപിയായ എംകെ രാഘവന് ഇക്കുറിയും കോഴിക്കോട് നിന്ന് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസില്‍ അന്വേഷണം വരുന്നത്. 2002 മുതല്‍ 2014വരെ എം.കെ രാഘവന് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്മാന് ആയിരുന്നു.