മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ അഭിനന്ദിച്ചുള്ള തമിഴ് നടന് സൂര്യയുടെ ട്വീറ്റ് വൈറലാകുന്നു. അടുത്തിടെ പുറത്തിറങ്ങിയ പേരന്പ്, യാത്ര എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചാണ് സൂര്യയുടെ ട്വീറ്റ്.
‘ആദ്യം പേരന്പ് പിന്നെ യാത്ര, എന്തൊരു വ്യത്യസ്തമായ ചോയിസാണ് നിങ്ങള്‍ നടത്തുന്നത് മമ്മുക്ക, എല്ലാ സത്യത്തോടും വിശുദ്ധിയോടും കൂടെ ഇതുപോലെ രണ്ടു ചിത്രം നല്‍കിയതിന് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു’ എന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്. സൂര്യയുടെ ട്വീറ്റിനു പിന്നാലെ നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി.
Recently #Peranbu n now #Yatra so many feedbacks and what a varied choice @mammukka .. Thank you team for inspiring us with this truth and purity of cinema! All respects ??? pic.twitter.com/qeNndXMRC5
— Suriya Sivakumar (@Suriya_offl) February 10, 2019