മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതകഥ ബിഗ്സക്രീനിലെത്തുന്നു. ‘മൈ നെയിം ഈസ് രാഗ’ എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രൂപേഷ് പോള്‍ ആണ്.
സിനിമയില്‍ നിഗൂഡതകള്‍ ഒന്നുമില്ലെന്നും രാഹുലിനെ മഹത്വവല്‍ക്കരിക്കുക എന്നതല്ല സിനിയുടെ ലക്ഷ്യമെന്നും രൂപേഷ് പോള്‍ പറയുന്നു. പരമവിഡ്ഢിയെന്ന് അപമാനിക്കപ്പെട്ടതില്‍ നിന്ന് തിരിച്ചുവന്ന, മഹാവിപത്തുകളെ നേരിട്ടതിന് ശേഷം തുടര്‍ച്ചയായി വിജയിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പാര്‍ട്ടിയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ കൂടി ഷൂട്ട് ചെയ്താല്‍ ചിത്രീകരണം പൂര്‍ത്തിയാകും. 2019 പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.