പാലക്കാട്: കൊക്കകോള കമ്പനി പ്ലാച്ചിമടയിലേക്ക് തിരിച്ചു വരുന്നതോടെ വീണ്ടും ജല ചൂഷണം ഉണ്ടാകുമെന്ന ആശങ്കയോടെ ജനങ്ങള്‍. വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കുന്ന കമ്പനി മാവ് കൃഷി,ആശുപത്രി തുടങ്ങിയ സംരഭങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
മാവ് കൃഷിയടക്കം തുടങ്ങുന്നതോടെ ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഭാവിയില്‍ മാംഗോ പള്‍പ്പ് കമ്പനി തുടങ്ങുന്നതിനും പദ്ധതി ഉണ്ടെന്നാണ് വിവരം. ജലചൂഷണം ഉണ്ടാകുന്നതോടെ ഹൈടെക്ക് കൃഷി പ്രദേശത്തെ മറ്റ് കര്‍ഷകര്‍ക്കും ഇത് തിരിച്ചടിയാകും.
ജലചൂഷണത്തിന്റെ പേരില്‍ ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കകോളയുടെ പ്ലാന്റ് പൂട്ടിയത്. 14 വര്‍ഷക്കാലം കമ്പനി വെറുതെ കിടന്നു. എന്നാല്‍ ഇപ്പോള്‍ 34 ഏക്കറില്‍ സന്നദ്ധ പ്രവര്‍ത്തനം ലക്ഷ്യമിടുന്ന പദ്ധതികളുമായാണ് കമ്പനി എത്തുന്നത്. പദ്ധതിയുടെ രൂപരേഖ അംഗീകാരത്തിനായി പെരുമാട്ടി പഞ്ചായത്തിന് സമര്‍പ്പിച്ചു. എന്നാല്‍ ജലചൂഷണം ഉണ്ടാവില്ല എന്ന് ഉറപ്പായതിന് ശേഷമേ പദ്ധതിക്ക് അനുമതി നല്‍കൂ എന്നാണ് പഞ്ചായത്തിന്റെ നിലപാട്.