മമ്മൂട്ടിയും സാധനയും അഭിനയിച്ചു തകര്‍ത്ത ‘പേരന്‍പി’ന് ഗള്‍ഫിലും വന്‍ വരവേല്പ്. ഇന്നലെ രാത്രിയാണ് സിനിമ ഗള്‍ഫിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് പേരന്‍പിന്റെ സംവിധായകന് റാമിനെയും നടി സാധനയെയും വരവേറ്റത്.
ഇന്ത്യയില്‍ ഇന്നലെ റിലീസായ പേരന്‍പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗള്‍ഫില്‍ ഈ ചിത്രം അന്‍പതിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രകൃതിയുടെ വിവിധ ഭാവങ്ങളില്‍ പറഞ്ഞ ഒരച്ഛന്റെയും മകളുടെയും കഥ ഉള്‍കൊള്ളാന്‍ ഭാഷയും അതിര്‍ത്തിയും പ്രശ്നമല്ലായിരുന്നെന്ന് സംവിധായകന് റാം പറഞ്ഞു.
പാപയെന്ന എന്ന ഭിന്നശേഷിക്കാരിയെയാണ് സാധന അവതരിപ്പിച്ചിരിക്കുന്നത്. പാപ’യെ പോലുള്ള കുട്ടികള്‍ക്ക് പ്രേക്ഷകര്‍ നല്കുന്ന കരുതലാണ് തനിക്ക് ലഭിക്കുന്ന വലിയ അംഗീകരമെന്ന് സാധന പ്രതികരിച്ചു. ചിത്രത്തില്‍ അഞ്ജലിയും ട്രാന്‍സ്ജെന്‍ഡര്‍ നായിക അഞ്ജലി അമീറും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.