വാഷിംഗ്ടണ്‍: യുഎസ് അതിശൈത്യത്തിന്റെ പിടിയില്‍. ശൈത്യം കാരണം മരിച്ചവരുടെ എണ്ണം 21 ആയി.
തണുപ്പുനേരിടാനാകാതെ നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സതേടിയെത്തിയിരിക്കുന്നത്. കൂടാതെ ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്.
ശൈത്യം പിടിമുറുക്കിയതോടെ തണുപ്പിനെ തടയാന്‍ ആവശ്യമായ വസ്ത്രം പോലുമില്ലാതെ തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമായിരിക്കുകയാണ്. പലയിടത്തും ചൂടുനല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
കഴിഞ്ഞദിവസം രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് മറികടന്നു. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റാണ് യുഎസിലെ അതിശൈത്യത്തിന് പിന്നില്‍. ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.