ആപ്രീലിയയുടെ മാക്സി സ്കൂട്ടര്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചന. ഗോവയിലെ ഒരു ഡീലര്‍ഷിപ്പിലെത്തിയ ആപ്രീലിയ എസ്ആര്‍ മാക്സ് 300 മോഡലിന്റെ ചിത്രം ചില ഓട്ടോ വെബ്സൈറ്റുകാരുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഗോവയിലെത്തിച്ച മോഡല്‍ ചൈനീസ് വകഭേദമാണെന്നാണ് സൂചന.
എന്നാല്‍ ഇന്ത്യയിലേക്ക് എസ്ആര്‍ മാക്സ് 300 എത്തിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഒന്നും കമ്പനി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. കൂടാതെ ഈ മാക്സി സ്കൂട്ടറിന്റെ പരീക്ഷണ ഓട്ടം ന്ത്യയില്‍ ഇതുവരെ നടന്നിട്ടില്ല. വിദേശ വിപണിയിലുള്ള എസ്ആര്‍ മാക്സ് 300 അല്പം വലിയ മാക്സി സ്കൂട്ടറാണ്
ട്വിന്‍ ഹെഡ്ലാമ്പ്, ഇന്‍ഡികേറ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, വലിയ വിന്‍ഡ് ഷീല്‍ഡ്, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ്, സ്പോര്‍ട്ടി ഗ്രാഫിക്സ് ഡിസൈന്‍, 9 ഇഞ്ച് ടിഎഫ്ടി സ്ക്രീന്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. മുന്നിലെ 15 ഇഞ്ച് വീലും പിന്നിലെ 14 ഇഞ്ച് വീലും ഈ മാക്സി സ്കൂട്ടറിന് മാസീവ് രൂപവും നല്‍കും.
വാഹനത്തിന് കരുത്തേകുന്നത് 278 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് 7250 ആര്‍പിഎമ്മില്‍ 22 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 23 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. മുന്നില്‍ 260 എംഎം ഡിസ്കും പിന്നില്‍ 240 എംഎം ഡിസ്കുമാണ് സുരക്ഷ ചുമതല വഹിക്കുക.