ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനം മനുഷ്യര്‍ക്ക് ഏറെ ദോഷം ചെയ്യുമെങ്കിലും നക്ഷത്രമത്സ്യം, ജെല്ലിഫിഷ് തുടങ്ങിയവയ്ക്ക് ഏറെ നേട്ടമുണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേ(ബിഎഎസ്) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
കാലാവസ്ഥാ വ്യതിയാനം കടലിലെ അധികം ആഴമില്ലാത്തിടത്ത് താമസമാക്കിയ ജീവികളെ കാര്യമായി ബാധിക്കുന്നു. എന്നാല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് ഇരതേടുന്ന ജീവികളായ നക്ഷത്രമത്സ്യത്തിനും ജെല്ലി ഫിഷിനും ഇത് ഏറെ ഗുണകരമാകുന്നു. ഇവയ്ക്ക് പുതിയ വാസസ്ഥലം ലഭിക്കുന്നു.
അതേസമയം, ഭക്ഷണത്തിനും പ്രജനനത്തിനുമായി മഞ്ഞുപാളികളെ ആശ്രയിക്കുന്നവയ്ക്ക് കാലാവസ്ഥാമാറ്റം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.