കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി. അഡീഷണല്‍ ഡിഎംഒ ഡോ ആശാദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എട്ടിനായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് അഡീഷണല്‍ ഡിഎംഒ വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രി ജീവനക്കാര്‍ വസ്ത്രംമാറാനായി ഉപയോഗിക്കുന്ന ശസ്ത്രക്രിയാ തിയേറ്ററിനോട് ചേര്‍ന്ന മുറിയിലാണ് ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ജീവനക്കാരന് അഴിച്ചുവച്ച പാന്റിന്റെ പോക്കറ്റിലാണ് റെക്കോര്‍ഡ് ചെയ്യുന്ന രീതിയില്‍ മൊബൈല്‍ വെച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ തുടര്‍നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.