രണ്‍വീര്‍ സിംഗ്,ആലിയ ഭട്ട് താരങ്ങള്‍ ഒന്നിക്കുന്ന സോയ അഖ്തര്‍ ചിത്രം’ ഗല്ലിബോയ്’യുടെ ട്രെയ്ലര് എത്തി. തെരുവില്‍ നിന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജയിച്ച് ഉയര്‍ന്നു വരുന്ന ഒരു ഹിന്ദി റാപ്പറിന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ടേ മുക്കാല്‍ മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്ലറിലാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.
യുവാക്കളെ ഒന്നടങ്കം ആകര്‍ഷിക്കുന്ന രീതിയില്‍ ഡയലോഗുകളും, അടിപൊളി റാപ്പ് മ്യൂസിക്കും ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ‘നമ്മുടെ സമയം വരും’ എന്നര്‍ഥം വരുന്ന ‘അപ്നാ ടൈം ആയേഗാ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഗല്ലിബോയ് എത്തുന്നത്.
രണ്‍വീറിനും ആലിയയക്കും പുറമെ, കല്കി കൊച്ച്ലിന്‍, സിദ്ധാന്ത് ചതുര്‍വേദി, വിജയ് വര്‍മ, വിജയ് റാസ്, അമൃത സുഭാഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിദേഷ് സിധ്വാനി, സോയ അക്തര്‍, ഫര്ഹാന് അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി പതിനാലിനാണ് ഗല്ലിബോയ് റിലീസിനെത്തുക.