ദോഹ: ഖത്തറില്‍ മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൂട്ടുന്നത് സമൂഹത്തെ ആരോഗ്യാവസ്ഥയ്ക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ജനറല്‍ ടാക്സ് അതോറിറ്റി. എക്സൈസ് നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു ജി ടിഎ.
നികുതി വര്‍ധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാമെന്നും ജനങ്ങളെ പരമാവധി പിന്തിരിപ്പിക്കാന് കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സമൂഹത്തെ ആരോഗ്യ പൂര്‍ണമാക്കുമെന്നും സുസ്ഥിരമമായ സാമ്പത്തിക ഭാവി ഉറപ്പാക്കുമെന്നും ജനറല്‍ ടാക്സ് അതോറിറ്റി പറഞ്ഞു.
ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നത്. ഇതോടെ ഇവ രണ്ടിനും ഇരട്ടിയായാണ് വില വര്‍ധിച്ചത്. എനര്‍ജി ഡ്രിങ്കുകള്‍ക്ക് അമ്പത് ശതമാനവും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.