മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ വ്യാപാര ആഴ്ചയുടെ തുടക്കം. സെന്‍സെക്സ് 242 പോയന്റ് ഉയര്‍ന്ന് 35937ലും നിഫ്റ്റി 68 പോയന്റ് നേട്ടത്തില്‍ 10795ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 333 ഓഹരികള്‍ നഷ്ടത്തിലുമാണ്.
പ്രധാനമായും നേട്ടത്തില്‍ ധനകാര്യം, വാഹനം, ലോഹം, ഉപഭോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ്. ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.