രുചികൊണ്ട് ഏവരെയും കീഴ്പ്പെടുത്തുന്ന വിഭവമാണ് ഡോണറ്റ്. കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട ഡോണറ്റ് ഇടയ്ക്കിടെ വാങ്ങി കഴിക്കാന്‍ തോന്നാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കടകളില്‍ നിന്നും വാങ്ങി കഴിക്കുന്ന പതിവ് നമുക്ക് നിര്‍ത്താം. വീട്ടില്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് ഡോണറ്റ് തയ്യാറാക്കാം. ഇതുവരെ ടേസ്റ്റ് അറിഞ്ഞവര്ക്കും അറിയാത്തവര്‍ക്കും ഇത്തവണ വീട്ടില്‍ ഈ വിഭവം പരീക്ഷിക്കാം.
ചേരുവകള്‍:
മൈദ – ഒന്നരക്കപ്പ്
പാല് – കാല്‍ക്കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
മുട്ട – 1
ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
ന്യൂട്ടല്ല – അര കപ്പ്
ഉപ്പ് – 1 ടീസ്പൂണ്‍
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
അലങ്കരിക്കാന്‍:
റെയിന്‍ബോ വെര്‍മിസെല്ലി / വിപ്പിംഗ് ക്രീം / ഷുഗര്‍ ഗ്രാന്യൂള്‍സ്
തയാറാക്കുന്ന വിധം:
ആദ്യം ഇളം ചൂടുള്ള പാലിലേയ്ക്ക് യീസ്റ്റ് ചേര്‍ത്തു 10 മിനിറ്റ് പൊങ്ങാന്‍ വെയ്ക്കുക. ഒരു ബൗളില്‍ മുട്ട, ബട്ടര്‍, പഞ്ചസാര, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് മൈദയും യീസ്റ്റും പാലും യോജിപ്പിച്ച് സോഫ്റ്റാകും വരെ നന്നായി കുഴച്ചെടുക്കുക. ശേഷം ഇതൊരു ബൗളിലേക് മാറ്റി മേലെ കുറച്ചു ഓയില്‍ ഗ്രീസ് ചെയ്ത്കൊടുത്തു ബൗള്‍ കവര്‍ ചെയ്ത് 2 മണിക്കൂര്‍ പൊങ്ങാനായി മാറ്റി വെയ്ക്കാം.
2 മണിക്കൂറിനു ശേഷം പൊങ്ങിവന്ന മാവ് വീണ്ടും നന്നായി കുഴച്ചെടുക്കുക. ഇതിനെ ഒരു റോളര്‍ കൊണ്ട് കാല് ഇഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ഇതിനു മുകളിലായി ഒരു മീഡിയം സൈസ് ലിഡ് കൊണ്ട് പ്രസ് ചെയ്യുക, അതിന്റെ നടുവിലായി ചെറിയൊരു ലിഡ് കൊണ്ട് പ്രസ്സ് ചെയ്ത് ഡോണറ്റിന്റെ ഷേപ്പ് ആക്കിയെടുക്കുക .
ശേഷം 15 മിനിറ്റ് പൊങ്ങാനായി മാറ്റിവെയ്ക്കുക. അതിനുശേഷം ഫ്രൈ ചെയ്തെടുക്കുക. ഈ സമയം ന്യൂട്ടല്ല. 2 ടേബിള്‍സ്പൂണ്‍ പാല്, ക്രീം എന്നിവ ചേര്‍ത്തു ഡബിള്‍ ബോയില്‍ ചെയ്ത് അലിയിച്ച് എടുക്കുക. ഫ്രൈ ചെയ്ത ഓരോ ഡോണറ്റിന്റെയും ഒരു ഭാഗം ന്യൂട്ടല്ലയില് മുക്കി എടുക്കുക. ഇതിനു മുകളിലായി റെയിന്‍ബോ വെര്‍മിസെല്ലി, വിപ്പിംഗ് ക്രീം ,ഷുഗര്‍ ഗ്രാന്യൂള്‍സ് എന്നിവ കൊണ്ട് അലങ്കരിക്കാം.