ബെയ്ജിങ്: ‘ബോംബുകളുടെ മാതാവ്’ എന്ന വിശേഷണമുള്ള അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈനീസ് പ്രതിരോധ മേഖലയിലെ വമ്പന്മാരായ നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്പറേഷന് ലിമിറ്റഡ് (നോറിന്‍കോ). ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും കരുത്തുള്ളതാണ് ഇതെന്നു ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നോറിന്‍കോ ബോംബിന്റെ പ്രഹരശേഷി വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. നോറിന്കാ വെബ്സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത് എച്ച്-6കെ ബോംബര്‍ ഉപയോഗിച്ചു സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ്. ഇതാദ്യമായാണ് ഒരു രാജ്യം പുതിയതായി വികസിപ്പിച്ചെടുത്ത ബോംബിന്റെ പ്രഹരശേഷി പൊതുജനങ്ങള്‍ക്കു വെളിപ്പെടുത്തുന്നത്. 2017-ല്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ക്കെതിരെ അമേരിക്ക വര്‍ഷിച്ച ജിബിയു-43/ബി ബോംബ്, ‘ബോംബുകളുടെ മാതാവ്’ എന്ന പേരിലാണ് അറിയപ്പെട്ടത്. ചൈനയുടെ ബോംബ് നിര്‍മ്മാണം ഇതിനു ബദലായാണ്.
China's arms industry giant NORINCO for the first time showcased a new type of massive aerial bomb, which it dubbed the Chinese version of the "Mother of All Bombs" due to its huge destruction potential that is claimed to be only second to nuclear weapons. https://t.co/Xwa470K0R5 pic.twitter.com/bWDvmfvcyk
— Global Times (@globaltimesnews) January 3, 2019
ചൈനയുടെ ബോംബ് ജിബിയു-43/ബി യെ അപേക്ഷിച്ച് വലുപ്പവും ഭാരവും കുറഞ്ഞതാണ്. എന്നാല്‍ ഇതുതന്നെയാണ് ബോംബിന്റെ പ്രഹരശേഷിയും കരുത്തും വര്‍ധിപ്പിക്കുന്നതെന്നു ചൈനീസ് സൈനിക നിരീക്ഷകനായ വിവേ ഡോങ്ഷു പറഞ്ഞു. ജിബിയു-43/ബിയെ വഹിക്കാന്‍ വലിയ യുദ്ധവിമാനങ്ങള്‍ക്കു മാത്രമേ സാധിക്കു. എന്നാല്‍ ചൈനയുടെ ബോംബ് ചെറിയ ബോംബറുകളില്‍ വിന്യസിക്കാനും അനായാസം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിയും. അടിയന്തരഘട്ടങ്ങളില്‍ വനപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സ്ഥലം ഒരുക്കാനും ബോംബ് ഉപയോഗിച്ചു സാധിക്കുമെന്ന് ഡോങ്ഷു വ്യക്തമാക്കി.