ഒടുവില്‍ മനുഷ്യര്‍ അതും നേടിയെടുത്തു. ഇന്നേവരെ ഒന്നും കടന്നുചെല്ലാത്ത ചന്ദ്രന്റെ ‘ഇരുണ്ട ഭാഗത്ത്’ ആദ്യമായി ഒരു പേടകം ചെന്നിറങ്ങി, ചൈനയുടെ ചാങ് ഇ-4 എന്ന പേടകം.
ഭൂമിയില്‍ നിന്ന് കാണുന്ന ചന്ദ്രനിലെ മേഖല താരതമ്യേന നിരപ്പുള്ളതാണ്. എന്നാല്‍ മറുവശത്തെ ഇരുണ്ട ഭാഗത്താകട്ടെ നിറയെ ഗര്‍ത്തങ്ങളും പര്‍വതങ്ങളും ആണ് ഉള്ളത്. അതിനാല്‍ത്തന്നെ പേടകം ഇറക്കിയത് ലാന്‍ഡിങ് സ്ഥലത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയായിരുന്നു. ചന്ദ്രോപരിതലത്തിലെത്തിയ ലാന്‍ഡര്‍ ഇനി അനങ്ങില്ല, പകരം അതില്‍ നിന്നു ചക്രങ്ങളും യന്ത്രക്കൈകളും ക്യാമറകളും മറ്റ് ഉപകരണങ്ങളുമായിറങ്ങുന്ന റോവറിനാണു നിര്‍ണായക ചുമതലകള്‍.
1959 മുതല്‍ ബഹിരാകാശത്തു നിന്ന് ഇരുണ്ട ഭാഗത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നുണ്ട്. സോവിയറ്റ് യൂണിയനാണ് ഇതിനായി ആദ്യപേടകം അയച്ചത്. എന്നാല്‍ ചന്ദ്രോപരിതലത്തിലിറങ്ങി ഒരു പേടകവും ഗവേഷണം നടത്താത്തതിനാല്‍ ദശാബ്ദങ്ങളായി ‘ഇരുണ്ട ഭാഗത്തിന്റെ’ മാപ്പിങ് നടത്താന്‍ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. അതിനാണ് ഈ പദ്ധതിയോടെ പരിഹാരമാകുന്നത്.
ചന്ദ്രനിലേക്കു മനുഷ്യരെ അയയ്ക്കാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണങ്ങളും ചാങ് ഇ-4 നടത്തും. ഇരുണ്ട ഭാഗമായതിനാല്‍ ചില വിള്ളലുകളില്‍ ഐസ് രൂപത്തില്‍ ജലസാന്നിധ്യമുണ്ടാകും. ചുരുക്കത്തില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭാഗമാണിത്.
ചന്ദ്രനിലെ മാരകമായ റേഡിയേഷന്റെ അളവും പരിശോധിച്ചാല്‍ മാത്രമേ മനുഷ്യന് എത്രനാള്‍ അവിടെ തുടര്‍ച്ചയായി തങ്ങാനാകും എന്നറിയാന്‍ കഴിയൂ. ഇതിനായുള്ള ഉപകരണവും ചാങ് ഇ-4ല്‍ ഉണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ‘ബിഗ് ബാങ്’ കൂട്ടിയിടിക്കു ശേഷമുള്ള ഏതാനും കോടി വര്‍ഷങ്ങളിലെ ‘ഇരുണ്ട കാലം’ എങ്ങനെയായിരുന്നുവെന്നു തിരിച്ചറിയാനും ഈ റേഡിയേഷന് പഠനം സഹായിക്കും.