ജപ്പാന്: ടോക്കിയോയില്‍ നിന്ന് 1850 കിലോമീറ്റര്‍ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന മിനാമിതോറി എന്ന ദ്വീപില്‍ കണ്ടെത്തിയത് അപൂര്‍വ ധാതുശേഖരം. ജപ്പാന്റെ അധീനതയിലുള്ളതും രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പെടുന്നതുമായ പ്രദേശമാണിത്. അതു കൊണ്ട് തന്നെ ഈ ധാതുശേഖരം പൂര്‍ണമായും ജപ്പാന് അവകാശപ്പെട്ടതാണ്.
അപൂര്‍വ്വയിനം ധാതുക്കളുടെ വലിയ ശേഖരം ജപ്പാന് തീരത്തു കണ്ടെത്തിയത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. ഈ കണ്ടെത്തലിനു പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവയുടെ അളവ് പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് അധികമാണെന്നു തിരിച്ചറിഞ്ഞത്. ഇപ്പോഴത്തെ കണക്കു കൂട്ടലനുസരിച്ച് ഈ മേഖലയിലെ ആകെ ധാതുക്കളുടെ അളവ് 2 കോടി ടണ്‍ വരുമെന്നാണ് കണക്കാക്കുന്നത്.
ഏകദേശം 2700 വരെ ഭൂമിയിലെ മനുഷ്യര്‍ക്കാവശ്യമായ പല വസ്തുക്കളും നിര്‍മ്മിക്കാന്‍ ഈ ധാതുക്കള്‍ പര്യാപ്തമാണെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു. ലോക സാമ്പത്തികമേഖലയില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ് ഈ കണ്ടെത്തലെന്ന് ധാതുഖനന സാങ്കേതിക വിദഗ്ധന്‍ ജാക് ലിഫ്റ്റണ്‍ പറഞ്ഞു.
റെയര്‍ എര്‍ത്ത് മിനറല്‍ അഥവാ അപൂര്‍വ ധാതുക്കള്‍ എന്ന വിഭാഗത്തില്‍ പെടുന്നവ പീരിയോഡിക് ടേബിളില്‍ താഴെ നിന്നു രണ്ടാമത്തെ വരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയാണ്. ജപ്പാനില്‍ കണ്ടെത്തിയ ശേഖരത്തില്‍ ഇനി 780 വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള ടിറിയം എന്ന ധാതു ഉണ്ട്. ഡിസ്പോസിയം 730 വര്‍ഷത്തേക്കും, യൂറോപിയം 620 വര്‍ഷത്തേക്കും ഉപയോഗിക്കാം. 420 വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള ടെര്‍ബിയവും ഈ ശേഖരത്തിലുണ്ട്.
ജപ്പാനിലെ ഈ കണ്ടെത്തല്‍ ചൈനയ്ക്കേറ്റ വലിയ തിരിച്ചടിയാണ്. ധാതുക്കള്‍ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ജപ്പാന് ഇവയുടെ ഉപയോഗത്തില്‍ സ്വയം പര്യാപ്തത നേടുമെന്നു മാത്രമല്ല, മറ്റു ലോകരാജ്യങ്ങള്‍ക്ക് ധാതുക്കളുടെ മുഖ്യ വിതരണക്കാരനാകാനും ജപ്പാനു കഴിയും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ കിണഞ്ഞു ശ്രമിക്കുന്ന ചൈനയെ ഇത് പുറകോട്ടടിക്കും എന്നാണ് സൂചന.