കോഴിക്കോട്: വന്‍വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ക്രിസ്തുമസ് പുതുവത്സര വിപണി സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ ആരംഭിക്കും. സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സംഘടിപ്പിക്കുന്ന വിപണി ഡിസംബര്‍ 21 മുതല്‍ 2019 ജനുവരി ഒന്നുവരെയാണ്. വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 20ന് തിരുവനന്തപുരത്തെ പാളയം എല്‍എംഎസ് കോംപൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണിറായി വിജയന് നിര്‍വഹിക്കും.
നിയോജക മണ്ഡല കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ഉള്‍പ്പെടെ മികച്ച സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തില്‍ 260 ക്രിസ്തുമസ് വിപണികളും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലായി 200 വിപണികളും പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലെ വിലയേക്കാള്‍ കുറച്ച് സപ്ലൈക്കോ നല്കുന്ന സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തി പൊതുവിപണിയിലെ വിലനിലവാരത്തെ പിടിച്ചു നിര്‍ത്താനാണ് സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്തുമസ് പുതുവത്സര വിപണിയിലൂടെ നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ച 13 ഇനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രിത അളവില്‍ ലഭ്യമാക്കുന്നതിന് പുറമേ മാര്‍ക്കറ്റ് വിലയേക്കാളും പത്തു മുതല്‍ 25 ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും എഫ്എംസിജി ഇനങ്ങളും ലഭ്യമാക്കും.