‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രം റിലീസ് ചെയ്ത് മൂന്നു ആഴ്ചകള്‍ പിന്നിടുമ്പോഴും മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ സിനിമയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഏറ്റെടുത്ത് രംഗത്തുവന്നിരിക്കുകയാണ് അമിര്‍ ഖാന്.
‘ചിത്രത്തിന്റെ പരാജയത്തില്‍ ഏറെ വിഷമമുണ്ട്. ചിത്രം പരമാവധി നന്നാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ ഞങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണ് കരുതുന്നത്. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ചിത്രം ഇഷ്ടപ്പെട്ടെന്ന് അറിയിച്ചവരും ഉണ്ട്. അവര്‍ക്ക് നന്ദി അറിയിക്കുന്നു’. ആമിര്‍ പറഞ്ഞു.
അമീര്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ ചിത്രം കാണാന്‍ പോയി നിരാശയോടെ തിരിച്ചിറങ്ങേണ്ടി വന്ന പ്രേക്ഷകരോട് അമിര്‍ ഖാന് മാപ്പ് പറഞ്ഞു. പ്രേക്ഷരെ എന്റര്ടെയ്ന് ചെയ്യാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടെന്നും അമിര്‍ കൂട്ടിച്ചേര്‍ത്തു.
‘സിനിമയ്ക്കെതിരെ മോശം നിരൂപണങ്ങള്‍ വന്നതില്‍ ഒന്നും തന്നെ പറയാനില്ല. സിനിമ കാണുന്ന പ്രേക്ഷകന് അതിനെ വിമര്‍ശിക്കാനും പൂര്‍ണ്ണ അവകാശമുണ്ട്. ഈ ചിത്രം നന്നാക്കുന്നതിനായി ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.’ അമിര്‍ വ്യക്തമാക്കി.
ചിത്രത്തിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നു വെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
യാഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം ആദ്യദിനം മികച്ച പ്രതികരണത്തോടെയാണ് തുടങ്ങിയത്. 52.25 കോടി രൂപ ആദ്യദിനം ലഭിച്ചപ്പോള്‍, വിമര്‍ശിച്ചുകൊണ്ടുള്ള നിരൂപണങ്ങള്‍ സിനിമയെ മോശമായി ബാധിച്ചു. ഏതാണ്ട് ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ആമിര്‍ ഖാന്റെ ഒരു ചിത്രം പരാജയത്തിലേക്കു കൂപ്പുകുത്തുന്നത്.