മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം ഒടിയനിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പാട്ട് യൂട്യൂബില്‍ വന്‍ ഹിറ്റാണ്. ഒമ്പത് ലക്ഷത്തോളം പേരാണ് ഇതു വരെ ആ പാട്ട് യൂട്യൂബില്‍ കണ്ടിരിക്കുന്നത്. ദൃശ്യങ്ങളൊന്നും തന്നെ ഉള്‍പ്പെടുത്താതെ വരികള്‍ മാത്രം ഉള്‍പ്പെട്ടിട്ടുള്ള ഒരു മലയാളം ലിറിക്ക് വീഡിയോ ഇത്തരത്തില്‍ ട്രെന്‍ഡിംഗ് ആകുന്നതു ഇതാദ്യമായാണ്. ഈ പാട്ടിന്റെ കാഴ്ചക്കാര്‍ ചിത്രത്തിന്റെ റിലീസിനായുള്ള ആരാധകരുടെ കാത്തിരിപ്പ് എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ്.
വിഎ ശ്രീകുമാരന്‍ മേനോമാണ് ചിത്രത്തിന്റെ സംവിധായകന്. പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിവിദ്യ വശമുള്ള മാണിക്യന് എന്ന കഥാപാത്രമായാണ് എത്തുന്നത്. ലാലിന്റെ നായികയായി മഞ്ജു വാര്യരാണെത്തുന്നത്. നടന് പ്രകാശ് രാജും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന് ആണ്.