കാലം എത്രത്തോളം പുരോഗമിച്ചാലും സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പലതും മാറിയാലും നല്ല ആരോഗ്യമുള്ള നീണ്ട മുടി എന്നത്തേയും സ്വപ്നമാണ്. ജന്മനാ നല്ല മുടി ലഭിക്കുന്നവരും അല്ലാത്തവരും ഉണ്ട്. മുടിയുടെ സംരക്ഷണത്തിന് എന്നും നല്ലതാണ് വെളിച്ചെണ്ണ. പല പരസ്യങ്ങളും കണ്ട് മുടി വളരാനായി പല വിധത്തിലുള്ള എണ്ണയും മറ്റും തേക്കുന്നവരും ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇതൊക്കെ മുടിയുടെ ആരോഗ്യത്തിന് അത്ര വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. വെറുതെ എണ്ണ തേയ്ച്ചത് കൊണ്ടുമാത്രം കാര്യമില്ല. മുടിയെയും തലയെയും അറിഞ്ഞ് വേണം തേയ്ക്കാന്‍.
മുടി വളര്‍ത്താന്‍ വെളിച്ചെണ്ണ നല്കുന്ന പങ്ക് ചില്ലറയല്ല. ഇത് പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. എന്നാല്‍ വെളിച്ചെണ്ണയോടൊപ്പം അല്പം നാരങ്ങ നീര് ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. വെളിച്ചെണ്ണയെ മറ്റ് ഏതൊക്കെ തരത്തില്‍ കേശസംരക്ഷണത്തിനായി നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.
തേനും വെളിച്ചെണ്ണയും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേനും വെളിച്ചെണ്ണയും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് മുടിയുടെ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു. താരനെ അകറ്റുന്നതിനും അകാല നരക്ക് പരിഹാരം കാണുന്നതിനും എല്ലാം തേനും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നത് നല്ലതാണ്. പെട്ടെന്നുള്ള പരിഹാരത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേനും വെളിച്ചെണ്ണയും.
വെളിച്ചെണ്ണ ചൂടാക്കി
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ നല്കുന്ന പങ്ക് ചില്ലറയല്ല. ഇത് സൗന്ദര്യത്തിനുണ്ടാവുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണത്തിനും അവസാന വാക്ക് പലപ്പോഴും വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ചൂടാക്കി ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് രാത്രി മുഴുവന്‍ തലയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ എഴുന്നേറ്റ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ വീതം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി വളരുന്നതിനും ഇത് ഉത്തമമാണ.്
വെളിച്ചെണ്ണയും നാരങ്ങ നീരും
വെളിച്ചെണ്ണ അല്പം ചൂടാക്കി അതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ തേച്ച് പിടിപ്പിക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും തലയോട്ടിയിലെ ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കേശസംരക്ഷണത്തിന് വളരെയധികം ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് നാരങ്ങ നീരും വെളിച്ചെണ്ണയും. ഇത് താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
വെളിച്ചെണ്ണയും ഒലീവ് ഓയിലും
വെളിച്ചെണ്ണയും ഒലീവ് ഓയിലും മിക്സ് ചെയ്ത് തലയില്‍ തേക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും ഒലീവ് ഓയിലും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ശീലമാക്കുന്നതിന് ശ്രദ്ധിക്കുക.
കര്‍പ്പൂരവും വെളിച്ചെണ്ണയും
പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഈ കൂട്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍പ്പൂരം വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്സ് ചെയ്യുക. ഇത് തണുത്ത ശേഷം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് താരനെ വേരോടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി ആരോഗ്യമുള്ള മുടിയിഴകളെ പ്രദാനം ചെയ്യുന്നതിന് ഇത സഹായിക്കുന്നു.
ആര്യവേപ്പും വെളിച്ചെണ്ണയും
ആര്യവേപ്പും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ആര്യവേപ്പ് ചതച്ചത് വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്സ് ചെയ്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.