ഏതുപ്രായത്തിലുള്ള ആളുകളേയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മരണക്കിണറിലൂടെ ബൈക്കോടിക്കുന്ന പ്രകടനം. ഉത്സവപ്പറമ്പുകളിലും കാര്‍ണിവെല്ലുകളിലും ആളുകള്‍ അന്തം വിട്ട് നോക്കി നില്ക്കും ഈ പ്രകടനം കണ്ടാല്‍. കിണറിന്റെ രൂപത്തില്‍ മരം കൊണ്ടുണ്ടാക്കിയ 20 മുതല്‍ 36 അടി വരെ വ്യാസമുള്ള സിലിണ്ടറാണ് മരണക്കിണര്‍. കുത്തനെയുള്ള വശങ്ങളിലൂടെ മോട്ടോര്‍ സൈക്കിളുകളും ചെറിയ കാറുകളും ഓടിക്കുന്നതാണ് പ്രകടനം.
ഇന്ത്യയിലെ റോയല്‍ എന്‍ഫീല്‍ഡ് ഉടമകളെ ഒരുമിച്ച് കൂട്ടുന്ന ഇവന്റാണ് റൈഡര്‍ മാനിയ. റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാനിയയിലെ ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ് മരണക്കിണര്‍. ഒന്നും രണ്ടുമല്ല 6 ബുള്ളറ്റുകളാണ് ഇത്തവണ മരണക്കിണറില്‍ അണിനിരിക്കുന്നത്. കാണികളെ ഒരേ സമയം അദ്ഭുതപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന പ്രകടനമാണ് റൈഡര്‍മാനിയയില്‍ അരങ്ങേറാന്‍ പോകുന്നത്. ഇതു കൂടാതെ നിരവധി പ്രകടനങ്ങള്‍ ഇത്തവണത്തെ റൈഡര്മാനിയയിലുണ്ടാവും.
എല്ലാവര്‍ഷവും നടക്കുന്ന ഈ പരിപാടിയില്‍ പതിനായിരക്കണിക്കിന് ആളുകള്‍ പങ്കെടുക്കാറുണ്ട്. റോയല്‍ എന്‍ഫീഡിന്റെ 650 ബൈക്കുകളായ കോണ്ടിനെന്റല് ജിടിയും ഇന്റര്‍സെപ്റ്ററും പുറത്തിറക്കിയത് റൈഡര്മാനിയയ്ക്ക് മുന്നോടിയായിട്ടാണ്.