ലണ്ടന്‍: പിങ്ക് ലെഗസിക്ക് അഞ്ചു കോടി ഡോളര്‍(362 കോടി രൂപ). 19 കാരറ്റ് മാത്രമുള്ള ഈ വജ്രത്തിന്റെ വില പിങ്ക് നിറത്തിലുള്ള വജ്രങ്ങളുടെ വിലയില്‍ റിക്കാര്‍ഡാണ്. ഡി ബിയേഴ്സ് ഖനനകമ്പനി ഉടമകളായിരുന്ന ഓപ്പണ്‍ ഹൈമര്‍ കുടുംബത്തിന്റേതായിരുന്നു മുമ്പ് ഈ വജ്രം. ഇന്നലെ ലേലത്തില്‍ പിടിച്ചവര്‍ ഇതിന്റെ പേര് വിന്‍സ്റ്റണ്‍ പിങ്ക് ലെഗസി എന്നാക്കി. ദീര്‍ഘചതുരാകൃതിയിലുള്ള ഈ വജ്രം 100 വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയില്നിന്നാണു ലഭിച്ചത്.