ജിസ് ജോയ് ഒരുക്കുന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയും ആസിഫലിയും ആണ് നായിക നായകന്മാര്. ബൈസക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ജോയ് ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’.
സിദ്ധീഖ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ശാന്തികൃഷ്ണ, ആര്‍ജെ ജോസഫ് അന്നകുട്ടി ദോസ്, ബാലു വര്‍ഗീസ്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സൂര്യ ഫിലിംസിന്റെ ബാനറില്‍ എകെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിസ് ജോയുടേതാണ് തിരക്കഥ.