കൊച്ചി: ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കേരളത്തിലേക്കുള്ള അരി ഇനി കടലിലൂടെയും എത്തിക്കും. 182 കണ്ടെയ്നറുകളിലായി 4732 മെട്രിക് ടണ്‍ അരി ശനിയാഴ്ച വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തി.
കാക്കിനട തുറമുഖത്തുനിന്ന് കൃഷ്ണപട്ടണം വഴിയാണ് അരിയെത്തിച്ചത്. സാധാരണയായി തീവണ്ടി മാര്‍ഗമാണ് അരി എഫ്സിഐ കേരളത്തിലെത്തിക്കുന്നത്. ഇനി മുതല്‍ ആന്ധ്രയില്‍ നിന്ന് പ്രതിമാസം 10,000 ടണ്‍ അരി കടല്‍ വഴി എത്തുമെന്നാണ് കരുതുന്നത്.
ഇതേമാര്‍ഗത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് ഗോതമ്പ് കേരളത്തിലെത്തിക്കാനും ശ്രമിക്കുമെന്ന് പോര്‍ട്ടി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ എം ബീന പറഞ്ഞു. ഇത് ചെലവ് കുറയ്ക്കുമെന്ന് കരുതുന്നു.